നിഹാരിക കെ എസ്|
Last Modified ശനി, 16 നവംബര്‍ 2024 (16:33 IST)
അമ്മയാകുക എന്നാൽ ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണെന്നും ആ ആഗ്രഹം തന്നിലും ഉണ്ട് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സമാന്ത റുത്ത് പ്രഭു. ഒരമ്മയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് സമാന്ത പറയുന്നു. പുതിയ സിനിമയിൽ അമ്മയായി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കുഞ്ഞ് വേണം എന്ന ആഗ്രഹം സമാന്ത തുറന്ന് പറഞ്ഞത്.
ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിലേക്ക് കടക്കാനുള്ള എന്റെ ആഗ്രഹം മാറ്റമില്ലാതെ തുടരുകയാണ്. അതിനൊരു പ്രായ പരിധിയില്ല എന്ന് സമാന്ത പറയുന്നു. ഇത് വളരെ വൈകിയ ഒരാഗ്രഹമാണെന്ന് എനിക്ക് തോന്നുന്നില്ല. തീർച്ചയായും ഒരു അമ്മയാകാനുള്ള ആഗ്രഹം എനിക്കിപ്പോഴുമുണ്ട്. അത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത് അനുഭവിക്കാൻ വലിയ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് ഞാൻ. അതിന് പ്രായം ഒരു തടസ്സമാണെന്ന് പലരും പറയുന്നു, പക്ഷേ അമ്മയാകുന്നതിന് ഒരു പ്രത്യേക സമയമോ പ്രായമോ ഇല്ല എന്നാണ് സാമന്തയുടെ അഭിപ്രായം.
നാഗ ചൈതന്യയുമായുള്ള ഡിവോഴ്സിന് ശേഷം സാമന്ത കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി താരം സിനിമകൾ ചെയ്യുന്നു. നാഗ ചൈതന്യ രണ്ടാമത് വിവാഹത്തിനൊരുങ്ങിയെങ്കിലും ഇനിയൊരു പങ്കാളിയെ കുറിച്ച് സാമന്ത ചിന്തിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.