ബാലിയില്‍ സാമന്ത, വിശേഷങ്ങളുമായി നടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂലൈ 2023 (11:52 IST)
സാമന്ത സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോള്‍ യാത്രകളില്‍ നിന്നാണ് നടി സന്തോഷം കണ്ടെത്തുന്നത്. ബാലിയുടെ പ്രകൃതി ഭംഗി ആസ്വദിച്ച് സമാധാനത്തോടെ കഴിയുകയാണ് സാമന്ത.
ഇപ്പോഴിതാ ബാലിയിലെ തന്റെ ഒഴിവുകാല വിശേഷങ്ങള്‍ സാമന്ത പങ്കുവെച്ചു. അവിടുത്തെ പ്രഭാതസൗന്ദര്യത്തിന്റ ചിത്രങ്ങള്‍ നടി ഷെയര്‍ ചെയ്തിട്ടുണ്ട്.
മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് നടിക്ക്. ഓഗസ്റ്റ് 20ന് ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകും. കോയമ്പത്തൂരുള്ള ഇഷ ഫൗണ്ടേഷനിലും നടി എത്തിയിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :