രേണുക വേണു|
Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (11:49 IST)
അക്കിനേനി കുടുംബം വിവാഹത്തിനു നല്‍കിയ പുടവ നടി സാമന്ത തിരിച്ച് കൊടുത്തതായി റിപ്പോര്‍ട്ട്. നടന്‍ നാഗചൈതന്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുടവ തിരിച്ചുകൊടുത്തതായുള്ള വാര്‍ത്തയും പുറത്തുവന്നത്. നാഗ ചൈതന്യയുടെ യാതൊരു ഓര്‍മകളും വേണ്ട എന്ന തീരുമാനത്തിലാണ് സമാന്ത ഇത് തിരികെ നല്‍കിയതെന്നാണ് നടിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹമോചിതയായി ദിവസങ്ങള്‍ക്കു ശേഷം അക്കിനേനി കുടുംബത്തിന്റെ പേര് തന്റെ പേരില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. വിവാഹത്തിനു വരന്റെ വീട്ടുകാര്‍ വധുവിന് ധരിക്കാന്‍ പുടവ നല്‍കുന്ന ചടങ്ങുണ്ട്. ഈ പുടവയാണ് വിവാഹമോചനത്തിനു പിന്നാലെ സാമന്ത തിരിച്ചുനല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.