കത്രീന കൈഫിന്റെ വിവാഹത്തിനു സല്‍മാന്‍ ഖാന് ക്ഷണമില്ല ! കാരണം ഇതാണ്

രേണുക വേണു| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (21:50 IST)

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശാലും തങ്ങളുടെ പ്രണയസാഫല്യത്തിനായി കാത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്‍പതിനാണ് ഇരുവരുടേയും വിവാഹം. ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് വിവാഹ ആഘോഷ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. 120 ഓളം അതിഥികളെയാണ് ഇരുവരും വിവാഹ ആഘോഷ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സിനിമാ രംഗത്തെ പ്രമുഖര്‍ കത്രീന-വിക്കി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തും. എന്നാല്‍, സല്‍മാന്‍ ഖാന് വിവാഹത്തിലേക്ക് ക്ഷണമില്ലെന്നാണ് റിപ്പോര്‍ട്ട്. കത്രീന കൈഫിന്റെ മുന്‍ കാമുകന്‍ കൂടിയാണ് സല്‍മാന്‍ ഖാന്‍. വളരെ ടോക്‌സിക് ആയ റിലേഷന്‍ഷിപ്പ് ആയിരുന്നു സല്‍മാനുമൊത്ത് ഉണ്ടായിരുന്നതെന്ന് കത്രീന പരോക്ഷമായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്തായാലും മുന്‍ കാമുകനെ കത്രീന വിവാഹം ക്ഷണിച്ചിട്ടില്ലെന്നാണ് ബോളിവുഡ് സിനിമാ ലോകത്തു നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സല്‍മാന് ക്ഷണമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതെല്ലാം വ്യാജമായിരുന്നു. സല്‍മാന്‍ ഖാന്റെ കുടുംബത്തിലെ ആര്‍ക്കും ക്ഷണമില്ലെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :