സമയമാകുമ്പോൾ അടിപൊളി ഒരു ചെക്കനെ കണ്ടെത്തി ഹന്നമോളെ കല്യാണം കഴിപ്പിക്കണം: സലിം

നിഹാരിക കെ എസ്| Last Modified ബുധന്‍, 20 നവം‌ബര്‍ 2024 (12:52 IST)
ഗായകന്‍ സലീം കോടത്തൂരും മകള്‍ ഹന്നയും മലയാളികള്‍ക്ക് സുപരിചിതരാണ്. ശാരീരിക പ്രശ്‌നങ്ങളുള്ള ഹന്നയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഹന്നയ്ക്ക് പ്രായത്തിനൊത്ത വളര്‍ച്ചയില്ലെന്ന പലരും കരുതിയിരുന്നു. എന്നാൽ, ഹന്നയുടെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സലിം. എല്ലാ മാതാപിതാക്കളെ പോലെയും തങ്ങളുടെ വലിയ ആഗ്രഹം നടന്നുവെന്ന് സലിം പറയുന്നു.


തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു ദിവസത്തിന്റെ വിശേഷങ്ങള്‍ എന്നാണ് സലിം പറയുന്നത്. ഞങ്ങളുടെ ഹന്ന മോള്‍ വലിയ കുട്ടിയായി. പ്രായപൂര്‍ത്തി ആയെന്ന് ഒക്കെ പറയാം. പണ്ടുകാലത്ത് വലിയ ചടങ്ങ് ആയിട്ടാണ് ഇത് നടത്തിയിരുന്നത്. ഇന്ന് അത്രയും ആഘോഷം ഒന്നുമില്ല. ഹന്ന മോളുടേത് ആയതുകൊണ്ട് ഞങ്ങള്‍ കുടുംബക്കാരെല്ലാം ഒരുമിച്ചു കൂടിയിരിക്കുകയാണ്. ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷേ അത് ആവേണ്ട കറക്റ്റ് പ്രായത്തില്‍ തന്നെ ആയിരിക്കുകയാണ്.

ഇനി ഇത് കഴിഞ്ഞിട്ട് വേണം ഹന്ന മോളുടെ കല്യാണം നടത്താന്‍. പക്ഷേ അതിനോട് താല്പര്യം ഇല്ലെന്നാണ് അവള്‍ പറയുന്നത്. എങ്കിലും ആ സമയമാകുമ്പോള്‍ അടിപൊളി ഒരു ചെക്കനെ കണ്ടെത്തി കല്യാണം കഴിപ്പിക്കുമെന്ന് സലീം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :