കേരളത്തിലും മോശമില്ലാത്ത കളക്ഷന്‍,പ്രഭാസിന്റെ 'സലാര്‍' ഇതുവരെ നേടിയത്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 ജനുവരി 2024 (15:25 IST)
പ്രഭാസിന്റെയും സംവിധായകന്‍ പ്രശാന്ത് നീലിന്റെയും ആക്ഷന്‍-പാക്ക്ഡ് ചിത്രം 'സലാര്‍' കേരള ബോക്സ് ഓഫീസില്‍ നിന്ന് എത്ര നേടി?
റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളില്‍ 16 കോടിയിലധികം നേടി.
കേരള ബോക്സ് ഓഫീസ് നിന്ന് 'സലാര്‍' 16.25 കോടി ഗ്രോസ് കളക്ഷന്‍ നേടി.പതിനാലാം ദിവസം, 'സലാര്‍' 4.67 കോടി നേടി.പതിനാല് ദിവസത്തെ ഇന്ത്യന്‍ നെറ്റ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 378.17 കോടി രൂപയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.