വിജയകൊടി പാറിച്ച് സലാറും നേരും, രണ്ടാം ആഴ്ചയില്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് മോഹന്‍ലാല്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (13:12 IST)
തിയറ്ററുകളില്‍ ആളുകളെ നിറയ്ക്കുന്ന രണ്ട് സിനിമകളാണ് ഡിസംബര്‍ അവസാനത്തോടെ എത്തിയത്. 2023ലെ വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി സലാര്‍ മാറിക്കഴിഞ്ഞു. 500 കോടി ക്ലബ്ബിലെത്തിയ സന്തോഷം കഴിഞ്ഞദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനെ തിരിച്ചുവരവ് സമ്മാനിച്ച നേര് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രണ്ട് ചിത്രങ്ങളുടെയും പ്രദര്‍ശനം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. വീണ്ടും ഒരു 50 കോടി ചിത്രം മോഹന്‍ലാലിലൂടെ മോളിവുഡ് പ്രതീക്ഷിക്കുന്നു . ഇന്നുമുതല്‍ സിനിമയ്ക്ക് കൂടുതല്‍ ഷോകള്‍ അനുവദിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍

200 സ്‌ക്രീനുകളിലാണ് നേര് റിലീസ് ചെയ്തത്.ഇന്ന് മുതല്‍ 350 സ്‌ക്രീനുകളില്‍ നേര് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 48 കോടി രൂപയില്‍ അധികം നേര് ആഗോളതലത്തില്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നായി 102 കോടി സലാര്‍ നേടിയിരുന്നു.ആഗോളതലത്തില്‍ ആകെ 402കോടി രൂപ നേടി എന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :