കലിക്ക് ശേഷം ഒരു മലയാള സിനിമ ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗ് മൂലം, മലയാളം മലയാളമായി തന്നെ പറയാന്‍ നല്ല പാടാണ്: സായി പല്ലവി

Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (08:31 IST)
പ്രേമത്തിലൂടെ സൌത്ത് ഇന്ത്യൻ മുഴുവൻ തരംഗമായ നടിയാണ് സായി പല്ലവി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം. പ്രേമത്തിനു കലിയ്ക്കും ശേഷം കുറച്ച് വർഷത്തെ ഇടവേള എടുത്തിട്ടാണ് നടി അതിരനിൽ നായികയായിരിക്കുന്നത്.

ഫഹദ് ഫാസില്‍ നായകനാവുന്ന അതിരന്‍ എന്ന സിനിമയിലൂടെയാണ് സായി പല്ലവിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. കലിയ്ക്ക് ശേഷം മലയാള ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യമോര്‍ത്തിട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായി പല്ലവി.

‘എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്. കലി ചെയ്തു കഴിഞ്ഞ് മലയാള ചിത്രം ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യം ഓര്‍ത്താണ്. നല്ല കഥാപാത്രം ചെയ്യുമ്പോള്‍ ശബ്ദവും ഞാന്‍ തന്നെ കൊടുക്കണമെന്നുണ്ടായിരുന്നു. അതിരനെ കുറിച്ച് സംവിധായകന്‍ വിവേക് കഥ പറഞ്ഞപ്പോഴേ ഞാന്‍ ചോദിച്ചത് എനിക്ക് ഡബ്ബ് ചെയ്യാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഉണ്ടോ ഡയലോഗ് കുറവാണോ എന്നാണ്. ഡയലോഗ് കുറവായത് കൊണ്ട് വല്ല്യ പ്രയാസം ഉണ്ടായില്ല. മലയാളം മലയാളമായി തന്നെ പറയാന്‍ നല്ല പാടാണ്.’ വനിത മാസികയുമായുള്ള അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞു.

നിത്യ എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അതിരനില്‍ അവതരിപ്പിക്കുന്നത്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :