ആര്‍ആര്‍ആറില്‍ അഭിനയിക്കാന്‍ കോടികള്‍ പ്രതിഫലം വാങ്ങി ആലിയഭട്ട്, ചിത്രം ജനുവരി ഏഴിന് റിലീസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (11:53 IST)

ബോളിവുഡ് നടി ആലിയഭട്ട് സിനിമാലോകത്തേക്ക് കൂടി ചുവടു വയ്ക്കുകയാണ്.ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ആര്‍ആര്‍ആറില്‍ താരം ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.വളരെ കുറച്ച് സമയം മാത്രമേ നടി ഇതിലുണ്ടാവുകയുള്ളു എന്നും അതിന് വലിയൊരു പ്രതിഫലം തന്നെ നടി വാങ്ങുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി ഏഴിന് റിലീസ് റിലീസിനൊരുങ്ങുന്ന സിനിമയില്‍ 15 മിനിറ്റ് മാത്രമേ ആലിയ ഭട്ടിന് കാണാന്‍ ആകുകയുള്ളൂ.ഇത്രയും മിനുറ്റില്‍ അഭിനയിക്കുന്നതിന് വേണ്ടി മാത്രം 5 കോടിയോളം പ്രതിഫലം നടി വാങ്ങി എന്നാണ് പറയപ്പെടുന്നത്.

പത്ത് ദിവസം മാത്രമായിരുന്നു ആലിയയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.ബോളിവുഡിലെ ഒരു ചിത്രത്തിന് 10 കോടി രൂപയാണ് ആലിയ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :