ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന റോഷന്‍ മാത്യുവിന്റെ പ്രായം എത്രയെന്നറിയാമോ ? ആശംസകളുമായി മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (08:56 IST)

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ മാത്യു വരവറിയിച്ചത്. നടന്‍ അവതരിപ്പിച്ച ഗൗതം മേനോന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നുകാണില്ല.അടി കപ്യാരെ കൂട്ടമണി, ആട്, പുതിയ നിയമം, മാച്ച് ബോക്സ്, കടം കഥ, ചാര്‍ലീസ്,കൂടെ,തൊട്ടപ്പന്‍,മൂത്തോന്‍ തുടങ്ങി നൈറ്റ് ഡ്രൈവ് വരെ എത്തിനില്‍ക്കുകയാണ് നടന്റെ കരിയര്‍.
നടന്‍ മണികണ്ഠന്‍ ആചാരിയ്ക്ക് റോഷന്‍ മാത്യുവിനെ റോഷപ്പാ എന്ന് വിളിക്കാനാണ് ഇഷ്ടം. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി നടന്‍ എത്തി.എന്റെ പ്രിയപ്പെട്ട റോഷപ്പനു ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകള്‍ എന്നാണ് മണികണ്ഠന്‍ കുറിച്ചത്.ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന റോഷന് എത്ര പ്രായമുണ്ടെന്ന് അറിയാമോ?
22 മാര്‍ച്ച് 1992 ന് ജനിച്ച നടന് പ്രായം 30 വയസ്സ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :