കെ ആര്‍ അനൂപ്|
Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (11:16 IST)
മമ്മൂട്ടിയുടെ റോഷാക്ക് പ്രദര്‍ശനം തുടരുന്നു.രണ്ടാം വാരത്തിലേക്ക് കിടക്കുമ്പോഴും തിയറ്റര്‍ കൗണ്ട് കുറയുന്നില്ല. ഒക്ടോബര്‍ 7 ന് പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ കേരളത്തിലെ സ്‌ക്രീന്‍ കൗണ്ട് 219 എന്നത് അതേപോലെ ചിത്രം രണ്ടാം വാരത്തിലും നിലനിര്‍ത്തി.
കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളില്‍ റോഷാക്ക് രണ്ടാം വാരത്തില്‍ പ്രദര്‍ശനം തുടങ്ങും. കഴിഞ്ഞ ദിവസമായിരുന്നു സൌദി അറേബ്യയ്‌ക്കൊപ്പം യൂറോപ്പിലും മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.യൂറോപ്പില്‍ യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, മാള്‍ട്ട, മോള്‍ഡോവ, ജോര്‍ജിയ, ലക്‌സംബര്‍ഗ്, പോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലും പുതുതായി റിലീസ് ഉണ്ട്.