രേണുക വേണു|
Last Modified വെള്ളി, 19 മെയ് 2023 (11:05 IST)
Bigg Boss malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിനെതിരെ ആരാധകര്‍. സീസണ്‍ ഫൈവിലെ മത്സരാര്‍ഥിയായ അഖില്‍ മാരാറിന് വേണ്ടി ബിഗ് ബോസ് മുട്ടില്‍ ഇഴയുകയാണെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു. എത്ര മോശം കാര്യം ചെയ്തിട്ടും ബിഗ് ബോസ് അഖിലിനെതിരെ നടപടിയെടുക്കാത്തത് ഇരട്ടത്താപ്പാണെന്നും ആരാധകര്‍ പറഞ്ഞു.
ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ അതിഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് ചേരാത്ത രീതിയില്‍ വെല്ലുവിളികള്‍ നടത്തിയതിനാണ് റോബിനെ പുറത്താക്കിയത്. സീസണ്‍ ഫോറിലെ മത്സരാര്‍ഥിയായിരുന്ന റോബിനെ സഹമത്സരാര്‍ഥിയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുറത്താക്കിയിട്ടുള്ളതാണ്. എന്നാല്‍ ബിഗ് ബോസ് ഫൈവ് ഷോയില്‍ അഖില്‍ മാരാര്‍ ജുനൈസിനെ ശാരീരികമായി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങുകയാണെങ്കില്‍ ജുനൈസിനെ രണ്ട് തല്ല് തല്ലിയിട്ടേ പോകൂ എന്നും അഖില്‍ വെല്ലുവിളിച്ചു.
സഹമത്സരാര്‍ഥിക്കെതിരെ അഖില്‍ ഇത്രയൊക്കെ ചെയ്തിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. നേരത്തെയും സ്ത്രീ മത്സരാര്‍ഥികള്‍ക്കെതിരെ പോലും അഖില്‍ മോശമായി രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ക്കെതിരെ അഖില്‍ മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെ ആയിട്ടും അഖിലിനെതിരെ എന്തുകൊണ്ടാണ് ബിഗ് ബോസ് നടപടിയെടുക്കാത്തതെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു.
നേരത്തെ റോബിന്‍ രാധാകൃഷ്ണനെ ശാരീരികമായി ആക്രമിച്ചതിനു പുറത്താക്കിയ ബിഗ് ബോസ് ഇപ്പോള്‍ അഖില്‍ മാരാര്‍ ചെയ്യുന്ന മോശം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
അഖിലിനെതിരെ റോബിന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. റോബിനെതിരെ നടപടിയെടുക്കുകയും എന്നാല്‍ അഖിലിനെ തലോടുകയും ചെയ്യുകയാണ് ബിഗ് ബോസ് ചെയ്യുന്നത്. ബിഗ് ബോസ് ഷോ ബഹിഷ്‌കരിക്കാന്‍ വരെ റോബിന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.