കെ ആര് അനൂപ്|
Last Modified ബുധന്‍, 11 ജനുവരി 2023 (13:03 IST)
കന്നഡ സിനിമയില്‍ നിന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെട്ട താരമാണ് ഋഷബ് ഷെട്ടി.കാന്താര നടനും സംവിധായകനുമായ അദ്ദേഹം കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്.
കോളിവുഡ് താരം സൂര്യയുടെ സ്റ്റൈല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ പിന്തുടര്ന്നു എന്ന് റിഷബ് വെളിപ്പെടുത്തി. സൂര്യയുടെ ഫോട്ടോ കാണിച്ചതോടെ കോളേജ് കാലത്തേക്ക് നടന് തിരിഞ്ഞു നടന്നു.കോളേജ് കാലഘട്ടത്തില്‍ സൂര്യയുടെ ഹിറ്റ് ചിത്രങ്ങളായ 'ഗജിനി', 'നന്ദ'എന്നീ സിനിമകളിലെ വ്യത്യസ്ത ഗെറ്റപ്പുകളോടുള്ള ഇഷ്ടം കൊണ്ട് അത് അനുകരിക്കുമായിരുന്നു.തന്റെ ഹെയര്‍സ്റ്റൈല്‍, ഹെയര്‍ സ്പൈക്ക്, വാക്കിംഗ് സ്റ്റൈല്‍ എന്നിവയില്‍ സൂര്യയുടെ ഒരു സ്റ്റൈല്‍ ഉണ്ടായിരുന്നു.
ഇപ്പോഴും പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നതിനും അതിശയിപ്പിക്കുന്ന സിനിമകള്‍ ചെയ്യുന്നതിനും പ്രചോദിപ്പിക്കുന്ന മനുഷ്യനായതിനും സൂര്യയെ ഋഷബ് അഭിനന്ദിക്കുകയും ചെയ്തു.