ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന റിമി ടോമി ആദ്യമായി പിന്നണിഗാനരംഗത്തേക്ക് വന്നത് ഈ സൂപ്പര്‍ താരത്തിന്റെ ചിത്രത്തിലൂടെ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (09:52 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ''ചിങ്ങമാസം വന്നുചേര്‍ന്നാല്‍'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി. സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം.

റിമി ടോമി പാടിയ പ്രധാന ചിത്രങ്ങള്‍-മീശമാധവന്‍,വലത്തോട്ടുതിരിഞ്ഞാല്‍ നാലാമത്തെ വീട്, ഫ്രീഡം, ചതിക്കാത്ത ചന്തു, കല്യാണക്കുറിമാനം, പട്ടണത്തില്‍ സുന്ദരന്‍, ഉദയനാണ് താരം, ബസ് കണ്ടക്ടര്‍, ബല്‍റാം ഢ/ െതാരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :