കെ ആര്‍ അനൂപ്|
Last Modified വെള്ളി, 2 ജൂലൈ 2021 (17:35 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരിലിലേക്ക് എത്തിയ നടിയാണ് റെബ മോണിക്ക ജോണ്‍.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. വിജയുടെ ബിഗില്‍ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ബിഗില്‍ അഭിനയിക്കാന്‍ ആയത് എന്ന് നടി പറയുന്നു.
ഒരു ഫാന്‍ ചാറ്റില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് റെബ മോണിക്ക ജോണ്‍.സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഏതാണ് എന്നതായിരുന്നു ചോദ്യം. വിജയ്‌യ്‌ക്കൊപ്പം ബിഗില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനായത് എന്ന മറുപടിയാണ് നല്‍കിയത്.
കാളിദാസ് നായകനാകുന്ന തമിഴ്- മലയാളം ചിത്രമായ രജ്‌നി നിരവധി ചിത്രങ്ങളാണ് റെബ മോണിക്ക ജോണിന് മുന്നില്‍ ഉള്ളത്.