മക്കള്‍ക്കൊപ്പം 'പുഴു' സംവിധായിക രത്തീന, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജൂലൈ 2022 (10:04 IST)
രത്തീനയുടെ ആദ്യ സംവിധാന സംരംഭം പുഴുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം സോണി ലിവിലൂടെയാണ് റിലീസിനെത്തിയത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി രത്തീന പുഴു സംവിധാനം ചെയ്തത്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പം ഉള്ള ചിത്രം സംവിധായക പങ്കുവെച്ചു.

മൂത്ത മകന്‍ ഇക്കൊല്ലം പത്താം ക്ലാസ്സിലാണെന്ന് രത്തീന പറഞ്ഞിരുന്നു. ഇളയവനെ കൊച്ചുണ്ടാപ്പി എന്ന് വിളിക്കാനാണ് സംവിധായകയ്ക്ക് ഇഷ്ടം. ഇക്കൊല്ലം അവന്‍ ഒന്നാം ക്ലാസില്‍ പോയ വിശേഷങ്ങള്‍ രത്തീന പങ്കുവെച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :