നടി രശ്മികയുടെ വിവാഹം ഈവര്‍ഷം, വിജയ് വരന്‍?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (16:55 IST)

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത് മുതലുള്ള പഴക്കമുണ്ട് ഇരുവര്‍ക്കുമിടയിലുള്ള പ്രണയ ഗോസിപ്പുകള്‍ക്കും. ഇപ്പോഴിതാ രണ്ടാളും വിവാഹം ചെയ്യാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നിങ്ങള്‍ രണ്ടാളും പ്രണയത്തിലാണോ എന്നാല്‍ ചോദ്യങ്ങള്‍ക്ക് സുഹൃത്തുക്കളാണ് എന്നാണ് മറുപടി നല്‍കാറുള്ളത്.

ഈ വര്‍ഷം തന്നെ താര വിവാഹം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗീതാ ?ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇരുവരും താരങ്ങളായി മാറിയത്.

'ഗുഡ്‌ബൈ' എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് രശ്മിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :