'പുഷ്പ' രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ കോടികള്‍ ആവശ്യപ്പെട്ട് രശ്മിക മന്ദാന, നടിയുടെ പ്രതിഫലം എത്രയെന്ന് അറിയാമോ ?
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 10 ജനുവരി 2022 (15:14 IST)
പുഷ്പ വിജയമായതോടെ നടി രശ്മിക മന്ദാന പ്രതിഫലം ഉയര്‍ത്തി.പുഷ്പരാജ് എന്ന അല്ലു അര്‍ജുന്‍ കഥാപാത്രത്തിന്റെ കാമുകിയായിട്ടായിരുന്നു രശ്മിക എത്തിയത്.സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ-ദി റൂള്‍ എന്ന രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ നടി കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുഷ്പയുടെ ആദ്യഭാഗത്ത് അഭിനയിക്കാന്‍ രണ്ട് കോടി രൂപയായിരുന്നു രശ്മികയുടെ പ്രതിഫലം. പുഷ്പ-ദി റൂള്‍ എന്ന ചിത്രത്തിന് നടി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ നടി അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്ലാമറസായാണ് നടിയെ പുഷ്പയില്‍ കാണാനായത്.