'സ്റ്റാര്‍ ഹോട്ടലിലെയോ പ്രൊഡക്ഷനിലെയോ ഭക്ഷണം കഴിക്കില്ല'; രശ്മിക സിനിമ ചിത്രീകരണത്തിന് എത്തുമ്പോള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (09:13 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരം ബോളിവുഡിലും അരങ്ങേറ്റം കുറച്ചു കഴിഞ്ഞു.അടുത്തിടെ ചെന്നൈയില്‍ ഒരു ഷൂട്ടിങ്ങിനു വേണ്ടി രശ്മിക വന്നിരുന്നു. നടിക്കായി പ്രത്യേകമായ കാരവാന്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇനിയിപ്പോള്‍ നടി വരുന്ന സമയത്ത് ഒരു മഴയെങ്ങാനും വന്നാലോ ?


കാരവാനില്‍ നിന്നിറങ്ങുമ്പോള്‍ മഴ കൊള്ളാതിരിക്കാന്‍ മുകളില്‍ പ്രത്യേകമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നടി കഴിക്കാറുള്ള ഭക്ഷണങ്ങള്‍ കാരവാനില്‍ പ്രത്യേകമായി തയ്യാറാക്കിയതാകും, അല്ലാതെ പ്രൊഡക്ഷനിലെയോ സ്റ്റാര്‍ ഹോട്ടലിലെയോ ഭക്ഷണം നടി കഴിക്കില്ല. തനിക്ക് വേണ്ട ഭക്ഷണങ്ങള്‍ തയ്യാറാക്കി തരുവാനായി പ്രത്യേകം പാചകക്കാരും രശ്മികയ്ക്ക് ഉണ്ട്.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :