എം‌ടിയുടെ കേസിനു സ്റ്റേ! എം ടിയെ തോൽ‌പ്പിച്ച് ശ്രീകുമാർ മേനോൻ മുന്നോട്ട്, അന്തിമ വിജയം ആർക്ക്?

രണ്ടാമൂഴം സുപ്രധാന വിധി, എം ടി കൊടുത്ത കേസിനു സ്റ്റേ

അപർണ| Last Updated: തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (10:51 IST)
എംടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനെതിരേയുള്ള കേസില്‍ സുപ്രധാന വിധി. രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി നൽകിയ കേസ് കോടതി തടഞ്ഞു. സംവിധായകൻ ശ്രീ വി. എ. ശ്രീകുമാർ മേനോൻ അഡ്വ. എം. അശോകൻ, പി. ടി. മോഹൻ കുമാർ എന്നിവർ മുഖേന ഫയലാക്കിയ അപ്പീൽ സ്വീകരിച്ച്‌ കൊണ്ട്‌ മുൻസിഫ്‌ കോടതിയിൽ നിലവിലുള്ള കേസ്‌ സ്റ്റേ ചെയ്യുകയാണുണ്ടായത്‌.

തർക്കം ആർബിറ്റ്രേഷനു വിടണമെന്ന സംവിധായകന്റെ ആവശ്യം മുൻസിഫ്‌ കോടതി നിരസിച്ചതിനെതിരെയാണ്‌ അപ്പീൽ ഫയലാക്കിയത്‌. കേസ്‌ ഈ മാസം പത്താം തീയതി വാദം കേൾക്കുന്നതാണ്‌. മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം ആദ്യം കോടതി തള്ളിയിരുന്നു.

കരാർ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ കഴിയാത്തതും ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടക്കാത്തതുമാണ് എംടിയെ പ്രകോപിപ്പിച്ചത്. എന്നാൽ, ഇപ്പോൾ തനിക്കനുകൂലമായ വിധി ശ്രീകുമാർ മേനോൻ വാങ്ങിയിരിക്കുകയാണ്. എം ടിയെ തോൽ‌പ്പിച്ച് ശ്രീകുമാർ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി മുന്നോട്ട് പോകുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :