കെ ആര് അനൂപ്|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (09:06 IST)
മകന് ഇസഹാക്കിന്റെ രണ്ടാം ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന് ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായിരുന്നു പിറന്നാള്‍ സെലിബ്രേഷനില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വന്ന ആശംസകള്‍ ചാക്കോച്ചന് സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇസഹാക്കിനെ തോളിലേറ്റി നില്ക്കുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന് രമേഷ് പിഷാരടി. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറി.
'2 വര്‍ഷം തോളില്‍, ഇസാഹാക്ക് ബോബന് കുഞ്ചാക്കോ പിറന്നാള്‍ ആശംസകള്‍'-രമേശ് പിഷാരടി കുറിച്ചു. അങ്കിള്‍ എന്ന ഹാഷ് ടാഗിലാണ് നടന് ചിത്രം ഷെയര്‍ ചെയ്തത്.കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന് മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കെടുക്കാറുണ്ട്.