പിഷാരടി - മമ്മൂട്ടി ചിത്രത്തിൽ ലാലേട്ടൻ ഫാൻസിനും ആഘോഷിക്കാം!

പിഷാരടി - മമ്മൂട്ടി ചിത്രത്തിൽ ലാലേട്ടൻ ഫാൻസിനും ആഘോഷിക്കാം!

Last Modified വ്യാഴം, 10 ജനുവരി 2019 (17:46 IST)
പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന് ശേഷം മമ്മൂക്കയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേളകളിൽ അടിച്ചുപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായാണ് മമ്മുക്ക ഈ ചിത്രത്തിൽ എത്തുന്നത് എന്ന് മുമ്പേ വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് അറിയാനാണ് ഇപ്പോൾ ആരാധകരുടെ ആകാംക്ഷ. ചിത്രത്തിൽ മമ്മൂട്ടി ആരാധകർക്കൊപ്പം ഫാൻസിനും അർമാദിക്കാനുള്ള വകുപ്പുണ്ടാകുമെന്നാണ് മീഡിയയിലെ ചർച്ചകൾ മുഴുവൻ.

ചിത്രത്തെക്കുറിച്ച് ആരാധകർക്ക് ചില പ്രതീക്ഷകൾ ഉണ്ട്. ഗാനമേളയിൽ പാട്ടുകൾ പാടുന്ന ആളായി മമ്മൂട്ടി എത്തുമ്പോൾ മോഹൻലാലിന്റെ ഹിറ്റ് പാട്ടുകൾ ആയിരിക്കും പാടുക എന്നാണ് അവർ പറയുന്നത്. ഗാനമേളകളിൽ ഏറ്റവും കൂടുതൽ ഹിറ്റ് ആയിട്ടുള്ള മലയാള അടിച്ചുപൊളി ഗാനങ്ങൾ ലാലേട്ടന്റെ ചിത്രങ്ങളിലാണ് എന്നുള്ളതാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് വഴിതെളിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :