രാം ഗോപാല്‍ വര്‍മ്മയുടെ സാവിത്രിയിലെ ചൂടന്‍ പോസ്റ്ററുകള്‍ വിവാദത്തില്‍

ഹൈദരാബാദ്| Last Updated: തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:08 IST)
രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം സാവിത്രിയിലെ ചൂടന്‍ പോസ്റ്ററുകള്‍ വിവാദത്തില്‍.ഒരു കൗമാരക്കാരന്റെ ആദ്യ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ സാവിത്രിയാരായിരുന്നു. സാവിത്രിമാരുമായുള്ള നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കു എന്ന ടാ‍ഗ് ലൈനോടുകൂടിയാണ് പോസ്റ്ററുകള്‍.
പോസ്റ്ററുകള്‍ക്കെതിരെ വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. ഇതുകൂടാതെ പോസ്റ്ററുകള്‍ക്കെതിരെ
സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണുയര്‍ന്ന് വരുന്നത്.സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പോസ്റ്ററുകള്‍ അശ്ലീലമാണെന്നും ബാല അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് പറഞ്ഞിരിക്കുന്നത്.

എന്നും വിവാദങ്ങളുടെ തോഴനായ രാം ഗോപാല്‍ വര്‍മ്മ
മുന്‍പ്
നേരത്തെ ഹൈന്ദവ ദേവനായ ഗണപതിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും വിവാദത്തില്‍ പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :