ആരാധകരെ അമ്പരപ്പിച്ച് റായ് ലക്ഷ്‌മി; വൈറലായി ഫോട്ടോകൾ

ആരാധകരെ അമ്പരപ്പിച്ച് റായ് ലക്ഷ്‌മി; വൈറലായി ഫോട്ടോകൾ

Rijisha M.| Last Updated: ചൊവ്വ, 8 ജനുവരി 2019 (18:39 IST)
ആരാധകരുടെ കാര്യത്തിൽ ഒരു പഞ്ഞവുമില്ലാത്ത നടിയാണ് റായ് ലക്ഷ്‌മി. മലയാളത്തിന് പുറമേ അന്യ്ഭാഷകളിലും താരത്തിന് കൈ നിറയേ ചിത്രങ്ങളാണ്. ലക്ഷ്മി മലയാള സിനിമയിൽ നിറസാന്നിധ്യമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്‌ക്കിടെ നിരവധി ഫോട്ടോകളും പങ്കിടാറുണ്ട്.

അത്തരത്തിൽ ചില ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതുവർഷത്തിൽ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കുന്ന ചിത്രങ്ങളെല്ലാം ബിക്കിനി ഇട്ട് നിൽക്കുന്നതാണ്. 2018 സ്റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവർക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കു വച്ചത്.

ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. എന്നാൽ ഇതിന് പിന്നാലെ താരത്തിനിത് എന്തുപറ്റി എന്ന ചോദ്യവുമായി ആരാധകർ എത്തി. എന്നാൽ ആരാധകരുടെ ചോദ്യങ്ങൾക്കൊന്നും താരം മറുപടി നൽകുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :