Last Modified വെള്ളി, 8 ഫെബ്രുവരി 2019 (08:45 IST)
നടി രാധിക ശരത്കുമാറിനേയും ഭർത്താവ് ശരത് കുമാറിനേയും കുറിച്ച് രാധികയുടെ മകൾ റയാന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. കുട്ടിക്കാലം മുതൽക്കേ താനനുഭവിച്ച കുത്തുവാക്കുകളെ കുറിച്ചും
റയാൻ എഴുതുന്നുണ്ട്. തന്നെ ഒറ്റക്ക് വളര്‍ത്തി വലുതാക്കിയ അമ്മ രാധികയെയും തന്നെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഒരുപാടു പേരുണ്ടായിരുന്നുവെന്ന് റയാൻ പറയുന്നു.
റയാന്റെ വാക്കുകൾ: എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയിൽ എത്തി. മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ. എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിനു ഞാനൊരു ഭാരമായി ഇതുവരെ തോന്നിയിട്ടില്ല. ട്രോളുകളോട്.. ഇനിയെങ്കിലും വിദ്വേഷമല്ലാതെ..സ്‌നേഹമെന്തെന്ന് പ്രചരിപ്പിക്കൂ.
ശരത് കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാര്‍ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. അതിലെ രണ്ടു മക്കളിലൊരാളാണ് റയാന്‍.