കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:53 IST)
പേര്‍ളി മാണിയുടെ സഹോദരിയായ റേച്ചലും മലയാളികള്‍ക്ക് പരിചിതയാണ്. ചേച്ചി ആങ്കറിംഗ് രംഗത്ത് സജീവമായപ്പോള്‍ ഡിസൈനിങ്ങിലാണ് അനിയത്തി താല്‍പര്യം കാണിച്ചത്. ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റേച്ചല്‍.
ആണ്‍കുഞ്ഞാണ് തനിക്ക് ജനിച്ചതെന്ന് റേച്ചല്‍ പറഞ്ഞു.'കയ് റൂബന്‍ ബിജി' എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.
വീട്ടിലേക്ക് പുതിയൊരാള്‍ കൂടി വരാന്‍ പോവുന്നതിന്റെ സന്തോഷം നേരത്തെ തന്നെ റേച്ചല്‍ അറിയിച്ചിരുന്നു.പേര്‍ളിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്.