കെ ആര്‍ അനൂപ്|
Last Modified ശനി, 3 ഫെബ്രുവരി 2024 (10:31 IST)
ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനം തുടരുകയാണ്.പ്രീ റിലീസ് ഹൈപ്പുമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതല്‍ ലഭിച്ചത്. കൂടുതല്‍ ആളുകള്‍ തിയറ്ററുകളില്‍ എത്തിയതോടെ ആദ്യം പുറത്തുവന്ന നെഗറ്റീവ് റിവ്യൂകള്‍ പതിയെ മാറി തുടങ്ങി. പോസിറ്റീവ് അഭിപ്രായങ്ങളും പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ ഇതാ സിനിമയെക്കുറിച്ച് നല്ലൊരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടിയും സ്വാസികയും.
രചന നാരായണന്‍കുട്ടിയുടെ വാക്കുകളിലേക്ക്
വാലിബന്‍ കണ്ടു. ഒന്നല്ല രണ്ടു തവണ. കണ്‍കണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാന്‍ ആണ് രണ്ടാമത്തെ കാഴ്ച ഉണ്ടായത്.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ മഹാനടന്‍ ഉണ്ടല്ലോ അദ്ദേഹത്തിനല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാന്‍ തക്ക Grace വേറെ ആര്‍ക്കും ഇല്ല എന്നുറപ്പാണ്. Mohanlal
ഓരോ സിനിമയും പ്രമേയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഈ കഴിവുറ്റ സംവിധായകന്‍ കാണിക്കുന്ന experimentation ഉണ്ടല്ലോ... Lijo Jose Pellissery
ഇത് രണ്ടും മാത്രം മതി ആ രണ്ടാം വരവിനായുള്ള കാത്തിരിപ്പിന്.
സ്വാസികയുടെ വാക്കുകളിലേക്ക്
WoW, Just Wow ,63 ആം വയസില്‍ ഒരു മല്ലന്റെ റോള്‍ ഇത്ര convincing ആയി ചെയ്യാന്‍ ലാലേട്ടന്‍ അല്ലാതെ വേറെ ആര്? ഇതുവരെ കാണാത്ത ഈ ലോകത്ത് നമ്മളെ കൂട്ടികൊണ്ട് പോവാന്‍ ലിജോ ചേട്ടന്‍ അല്ലാതെ വേറെ ആര്? കണ്ട് കഴിഞ്ഞ് ഇതുപോലെ ഒരു അതിഗംഭീര എക്‌സ്പീരിയന്‍സ് ലഭിച്ച ചിത്രങ്ങള്‍ ചുരുക്കം. രണ്ടാം ഭാഗം വരാനായി ഒരു സിനിമ പ്രേമി എന്ന നിലയില്‍ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു