നിഹാരിക കെ.എസ്|
Last Updated:
ശനി, 4 ജനുവരി 2025 (09:07 IST)
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞോടുകയാണ്. മറ്റ് സിനിമകൾ റിലീസ് ആയതോടെ പുഷ്പയ്ക്ക് റൺ കുറയുമെന്ന് കരുതിയവർക്ക് തെറ്റി. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ 1800 കോടി പിന്നിട്ടിരിക്കുകയാണ് പുഷ്പ. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്.
സാക്നിക്കിന്‍റെ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച മാത്രം 5.1 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ഇതിൽ 3.75 കോടി ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നാണ്. തെലുങ്കിൽ നിന്ന് 1.18 കോടി രൂപയും തമിഴിൽ നിന്ന് 15 ലക്ഷം രൂപയും കന്നഡ, മലയാളം എന്നിവിടങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവുമാണ് ചിത്രത്തിന്റെ കളക്ഷൻ.
നേരത്തെ രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. ഇപ്പോഴിതാ 'ബാഹുബലി 2' വിന്റെ കളക്ഷനും വെട്ടിച്ചിരിക്കുകയാണ് പുഷ്പരാജ്. 1790 കോടി രൂപയായിരുന്നു ബാഹുബലി 2 വിന്റെ കളക്ഷൻ. ഇനി പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.