വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (17:29 IST)
പ്രിയങ്കാ ചോപ്രയുമായള്ള 17 വർഷത്തെ സൗഹൃദം പാങ്കുവാച്ച് കത്രീന കെയ്ഫ്. മേക്കപ്പ് സാധനങ്ങൾ കയ്യിൽ പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് കത്രീന പ്രിയങ്കയുമായുള്ള സൗഹൃദത്തെ കുറിച്ച് പങ്കുവച്ചത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
'ഒരു ചെറിയ മേക്കാപ്പ് പാർട്ടിയാണ്, കഥക് ദിനങ്ങളിൽ തുടങ്ങിയതാണ്'. എന്നായിരുന്നു ചിത്രത്തിന് താഴെ കത്രീന കുറിച്ചത്. ഉടൻ തന്നെ പ്രിയങ്കയുടെ മറുപടി എത്തി. '17 വർഷങ്ങൾ പ്രിയ സുഹൃത്തേ, നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു' എന്നായിരുന്നു. പ്രിയങ്കയുടെ മറുപടി. ഇതോടെ ചിത്രത്തിന് ലൈക്കുമായി അനുഷ്കയുമെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രിയങ്ക ചോപ്ര മുംബൈയിലെ കത്രീനയുടെ വീട്ടിലെത്തിയത്. പ്രിയങ്കക്കൊപ്പം ആലിയ ഭട്ടും ഉണ്ടായിരുന്നു.