രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ നായികമാരായി പ്രിയാമണിയും കീർത്തിയും?

രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ നായികമാരായി പ്രിയാമണിയും കീർത്തിയും?

Rijisha M.| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (13:00 IST)
ഇന്ത്യൻ സിനിമാ പ്രേമികളെ അമ്പരപ്പിച്ച ചിത്രമായിരുന്നു രണ്ട് ഭാഗങ്ങളിലായി രാജമൗലി ഒരുക്കിയ ബാഹുബലി. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ആയിരം കോടിയും രണ്ടായിരം കോടിയുമെത്തിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

ഇപ്പോൾ രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് നടന്നിരുന്നു. തെലുങ്ക് ആരാധകരെ ഒന്നടങ്കം വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ.

ഇതിനായി അണിയറപ്രവര്‍ത്തകര്‍ പ്രിയാമണിയെ സമീപിച്ചതായാണ് അറിയുന്നത്. കഥ കേട്ട നടി ഉടന്‍ തീരുമാനം അറിയിക്കുമെന്നാണ് സൂചന.

ഇപ്പോൾ ചിത്രത്തിലെ നായികമാർ ആരൊക്കെ ആയിരിക്കും എന്നാണ് ആരാധകരുടെ സംശയം. ഒരുകാലത്തെ ഹിറ്റ് നടിമാരിലൊരാളായ പ്രിയാമണിയുടേയും ഇപ്പോൾ ഇന്റസ്‌ട്രി അടക്കി വാഴുന്ന കീർത്തി സുരേഷിന്റേയും പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്.

റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്‌പോര്‍സ് സിനിമയായിരിക്കുമെന്നും സൂചനയുണ്ട്. ചിത്രത്തിന് ഇതുവരെയായി പേര് ഇട്ടില്ല. 300 കോടി മുതല്‍ മുടക്കില്‍ ഡിവിഡി എന്റര്‍ടെയ്‌മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും തുല്യ പ്രധാന്യമുള്ള വേഷമായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :