കെ ആര് അനൂപ്|
Last Modified ബുധന്‍, 4 ജനുവരി 2023 (12:14 IST)
മോഹന്‍ലാലിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മോണ്‍സ്റ്റര്‍. വൈശാഖ് സംവിധാനം ചെയ്ത സിനിമയുടെ സെറ്റില്‍ പ്രിയദര്ശന് എത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം സമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.മോണ്‍സ്റ്റര്‍ എന്ന സിനിമയുടെ സ്പോട്ട് എഡിറ്റര്‍ ആയിരുന്ന ഷഫീഖ് വി ബി സന്തോഷത്തിലാണ്.
'സ്വപ്നതുല്യമായ നിമിഷം ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടു കൊതിച്ച സിനിമകള്‍ ഇവരുടേതായിരുന്നു. പലതരം സിനിമകള്‍ സമ്മാനിച്ച ഇവരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കൗതുകത്തോടെ കണ്ടത് എത്ര വലിയ കോമഡി ഫിലിം ആയാലും സീരിയസ് പടം ആയാലും അതില്‍ ഓരോ സിനിമയിലും ഇവര്‍ നല്കിയ വ്യത്യസ്ത പ്രണയ നിമിഷങ്ങളും അതിന്റെ പശ്ചാത്തലവും ആയിരുന്നു.'-ഷഫീഖ് വി ബി കുറിച്ചു.
ഗോദ, സാള്‍ട്ട് മാംഗോ ട്രീ തുടങ്ങിയ സിനിമകളില്‍ സംവിധാന സഹായി കൂടിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഷഫീഖ് വി ബി.