രേണുക വേണു|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (08:33 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് വെബ് സീരീസുകളായ ഫാമിലി മാന്‍1, 2 സീസണുകളില്‍ നടി പ്രധാന വേഷങ്ങത്തില്‍ തിളങ്ങി. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാന്‍ വന്‍ ഹിറ്റായതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയര്‍ത്തിയിരുന്നു.
നേരത്തെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരു ദിവസത്തിന് പ്രിയാമണി വാങ്ങിയിരുന്നത് ഒന്നര ലക്ഷം രൂപയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിന്റെ ഇരട്ടിയില്‍ അധികമാണ് താരത്തിന്റെ പ്രതിഫലം. ഒരു ദിവസം അഭിനയിക്കാന്‍ മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് താരം ഇപ്പോള്‍ വാങ്ങുന്നത്.