ആരുവിളിച്ചാലും രാഷ്‌ട്രീയത്തിലേക്കില്ല: മനസ്സുതുറന്ന് പൃഥ്വിരാജ്

Last Modified ശനി, 9 ഫെബ്രുവരി 2019 (13:39 IST)
തന്നെ ആര് വിളിച്ചാലും രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് നടൻ പൃഥ്വിരാജ്. രാഷ്‌ട്രീയ പ്രവർത്തനത്തിന് ആഗ്രഹമില്ലെന്നും അതിനായി ഓഫർ വന്നാൽ അത് സ്വീകരിക്കുകയില്ലെന്നും പൃഥ്വി വ്യക്തമാക്കി. അതേസമയം ഇംഗ്ലീഷ് ഭാഷയേക്കുറിച്ചും പൃഥ്വി മനസ്സ് തുറന്നു.

ശശി തരൂരുമായി താരതമ്യം നടത്തിയുള്ള ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി. ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത്. അദ്ദേഹം വലിയ പണ്ഡിതനാണ്. ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച്‌ തരൂരിന് നല്ല അറിവുണ്ട് എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

താന്‍ കോളജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :