രേണുക വേണു|
Last Modified ചൊവ്വ, 3 മെയ് 2022 (11:50 IST)
റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാല്‍ കൂടുതല്‍ പേരും നല്‍കുന്ന മറുപടി 'മുംബൈ പൊലീസ്' എന്നാകും. മലയാള സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത കഥാപരിസരങ്ങളിലൂടെയാണ് മുംബൈ പൊലീസ് സഞ്ചരിച്ചത്. സിനിമ സൂപ്പര്‍ഹിറ്റ് ആകുകയും ചെയ്തു. പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് എന്ന കഥാപാത്രമായിരുന്നു സിനിമയുടെ നട്ടെല്ല്. ആന്റണി മോസസ് ഒരു ഗേ കഥാപാത്രമായിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ ഹോമോ സെക്ഷ്വല്‍ രംഗങ്ങളും കാണിക്കുന്നുണ്ട്.
പൃഥ്വിരാജിനോട് മുംബൈ പൊലീസിന്റെ കഥ പറഞ്ഞ അനുഭവത്തെ കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രം എങ്ങനെയുള്ളതാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. എന്തും ചെയ്യാന്‍ തയ്യാറാകേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ എന്തും ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് പൃഥ്വിരാജ് മറുപടി നല്‍കുകയായിരുന്നെന്ന് റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തി.