കൊച്ചി|
Last Modified ബുധന്‍, 23 ജനുവരി 2019 (08:28 IST)
സമൂഹമാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. വളരെ ഗൌരവത്തില്‍ തയ്യാറാക്കി ഷെയര്‍ ചെയ്യുന്ന പൃഥ്വിയുടെ പോസ്‌റ്റുകള്‍ പലതും ആരാധകര്‍ക്ക് ചിരിക്കാനുള്ള വകയാണ് സമ്മാനിക്കുന്നത്. ഇതിനു കാരണം അദ്ദേഹത്തിന്റെ കടുകട്ടി ഇംഗ്ലീഷ് തന്നെയാണ്.
പൃഥ്വിയുടെ ഇംഗ്ലീഷ് ആരാധകരില്‍ ഉണ്ടാക്കുന്ന ആശയകുഴപ്പം ചില്ലറയൊന്നുമല്ല. ലൂസിഫര്‍ എന്ന സിനിമയെക്കുറിച്ച് എഴുതിയ കുറിപ്പിന് താഴെ ഒരു ആരാധകന്‍ എഴുതിയ തര്‍ജമ വൈറലായതിനു പിന്നാലെ പൃഥ്വി തന്നെ അത് ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
ടൊവിനോ തോമസിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിയുടെ പോസ്‌റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ലൂസിഫറിന്റെ ലൊക്കേഷന്‍ ചിത്രത്തിനൊപ്പം ‘പിറന്നാള്‍ ആശംസകര്‍ സഹോദരാ’ എന്നായിരുന്നു താരത്തിന്റെ സന്ദേശം.
ഈ സന്ദേശത്തിന് താഴെ ഒരാള്‍ നല്‍കിയ കമന്റാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. “അയച്ചു കിട്ടിയ ആശംസകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ഥം ചോദിക്കുന്ന ടൊവിനോ“ - എന്നായിരുന്നു കമന്റ്.