മരയ്ക്കാരുടെ പ്രീ റിലീസ് ബിസിനസ് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും: പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ

Last Updated: ശനി, 31 ഓഗസ്റ്റ് 2019 (12:22 IST)
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ , പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാമെന്നും പക്ഷേ അത് പുറത്തുവിടാൻ താൻ പ്രൊഡ്യൂസർ അല്ലെന്നും താരം പറഞ്ഞു.

മലയാള സിനിമയിലെ ഒരു നാഴിക കല്ല് ആണ് മരയ്ക്കാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എങ്കില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാര്‍. എന്നാല്‍ ഇന്ന് ചിത്രത്തെ തേടി വലിയൊരു പ്രീ റിലീസ് ബിസിനസ് തുക എത്തുന്നു. മലയാള സിനിമയുടെ വളർച്ചയെ ആണ് അത് സൂചിപ്പിക്കുന്നത്.- പൃഥ്വി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :