'കറുത്ത് പോയോ?'; പൃഥ്വിയോട് ആരാധികയുടെ ചോദ്യം;മറുപടി നൽകി താരം

സംവിധായകന്റെ പോസിലുള്ള ലുക്കാണ് പൃഥ്വി പങ്കു വെച്ചത്‌.

Last Modified ബുധന്‍, 5 ജൂണ്‍ 2019 (10:10 IST)
ലൂസിഫര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തനിക്കു സംവിധാനവും വഴങ്ങുമെന്നു തെളിയിച്ച വ്യക്തിയാണ് നടൻ പൃഥ്വിരാജ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിനു താഴെ രസികന്‍ കമന്റുമായി വന്ന ആരാധികയ്ക്ക് പൃഥ്വി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

സംവിധായകന്റെ പോസിലുള്ള ലുക്കാണ് പൃഥ്വി പങ്കു വെച്ചത്‌. ആ ഫോട്ടോക്കു താഴെ ഒരു മിടുക്കി ആരാധിക വന്ന് ‘കറുത്തു പോയോ’ എന്നു ചോദിച്ച് കമന്റ് ചെയ്തു. ‘ഒടുക്കത്തെ വെയിലല്ലേ’ എന്ന് പൃഥ്വി മറുപടിയും നല്‍കി. ആരാധികയുടെ ഇരട്ടിച്ച സന്തോഷം ഏറ്റുപിടിച്ച് നിരവധി കമന്റുകളാണ് അതിനു ചുവടെ. ഇത്രയും കാലമായി തങ്ങള്‍ക്കൊന്നും താരം മറുപടി നല്‍കിയില്ലെന്നു പലരും വിലപിക്കുന്നുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :