കൈയെത്തും ദൂരത്തിലേക്ക് ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ; നിനക്ക് ഈ സിനിമ പറ്റില്ലെന്ന് പറഞ്ഞ് ഫാസില്‍ തിരിച്ചയച്ചു, പിന്നീട് ഫഹദ് നായകനായി !

രേണുക വേണു| Last Modified ബുധന്‍, 22 ജൂണ്‍ 2022 (09:05 IST)

ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമാണ് കൈയെത്തും ദൂരത്ത്. ഫഹദിന്റെ പിതാവ് ഫാസില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. യഥാര്‍ഥത്തില്‍ കൈയെത്തും ദൂരത്ത് എന്ന സിനിമയില്‍ നായകനായി ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെയാണ്. ഇതിനുവേണ്ടി ഫാസില്‍ പൃഥ്വിരാജിനെ വെച്ച് സ്‌ക്രീന്‍ ടെസ്റ്റ് വരെ നടത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

'ഒരിക്കല്‍ അമ്മയെ വിളിച്ച് പൃഥ്വിരാജിനെ സ്‌ക്രീന്‍ ടെസ്റ്റിന് അയക്കണമെന്ന് പാച്ചിക്ക (ഫാസില്‍) പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലേക്ക് സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അന്ന് ഞാന്‍ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിന് ചെല്ലുമ്പോള്‍ അവിടെ വേറൊരു കോ-ആക്ടര്‍ ഉണ്ടായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അസിന്‍ തോട്ടുങ്കല്‍ ആയിരുന്നു അത്,' പൃഥ്വിരാജ് പറഞ്ഞു.

സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞു. ഈ സിനിമയിലേക്ക് നീ വേണ്ട. നിനക്ക് വേണ്ടത് ഒരു ആക്ഷന്‍ പടമാണെന്ന് പാച്ചിക്ക പറഞ്ഞു. പ്ലസ് ടുവിലാണ് പഠിക്കുന്നതെങ്കിലും അന്ന് ഞാന്‍ അല്‍പ്പം സൈസ് ഒക്കെ ഉണ്ടായിരുന്നു. അത്ര സോഫ്‌റ്റൊന്നും അല്ല. പാച്ചിക്കയുടെ സിനിമയിലേക്ക് അങ്ങനെയൊരു ആളെയാണ് വേണ്ടിയിരുന്നത്. പിന്നീട് ആ സിനിമയാണ് ഫഹദിനെ വെച്ച് പാച്ചിക്ക ചെയ്തത്. കൈയെത്തും ദൂരത്ത് ! പിന്നീട് രഞ്ജിത്തേട്ടന്‍ സിനിമയിലേക്ക് ഒരു പുതുമുഖത്തെ തേടുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്നെ നിര്‍ദേശിച്ചതും പാച്ചിക്കയാണ്. സുകുമാരന്റെ മകനെ നോക്കാമെന്ന് പാച്ചിക്ക പറഞ്ഞു. അങ്ങനെയാണ് നന്ദനത്തില്‍ തന്നെ നായകനാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...