കെ ആര്‍ അനൂപ്|
Last Modified ശനി, 13 ജൂണ്‍ 2020 (12:06 IST)
ക്രിക്കറ്റ് മതമാണെങ്കിൽ സച്ചിനാണ് ദൈവം എന്നു പറഞ്ഞിട്ടുളള നാടാണ് ഇന്ത്യ. ക്രിക്കറ്റിനെ ഇത്രത്തോളം നെഞ്ചോട് ചേർക്കുന്ന മറ്റൊരു ജനത ലോകത്തുണ്ടാവില്ല. ക്രിക്കറ്റ് തൻറെ പ്രിയപ്പെട്ട കളിയാണെന്ന് പൃഥ്വിരാജും മുമ്പ് പറഞ്ഞിട്ടുണ്ട്. ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിയും സംഘത്തിന്റെയും അവിടത്തെ രസകരമായ ക്രിക്കറ്റ് കളി വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
പൃഥ്വിരാജ് ക്രിക്കറ്റ് കളിക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ക്രിക്കറ്റ്, ആടുജീവിതം എന്നീ ഹാഷ് ടാഗുകളോട് കൂടിയ ചിത്രത്തിൻറെ അടിയിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
“രോഹിത് ശർമയെ പോലെ പുൾ ഷോട്ട് കളിക്കാമെന്ന് വിചാരിച്ചു അങ്ങ് അടിക്കും. പക്ഷേ അപ്പോള്‍ തന്നെ പുറത്താകും.” - പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ എഴുതി.
ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി
നാട്ടിലെത്തിയ പൃഥ്വിരാജ് കുടുംബത്തോടൊപ്പം വീട്ടിൽ കഴിയുകയാണ്. ആടുജീവിതത്തിനായി താടി നീട്ടി വളർത്തിയ പൃഥ്വിരാജ് ക്ലീൻ ഷേവ് ചെയ്‌ത ശേഷമുള്ള ഫോട്ടോ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
ഫോട്ടോയ്‌ക്ക് കടപ്പാട്: പൃഥ്വിരാജിന്‍റെ ഇസ്റ്റഗ്രാം പോസ്റ്റ്/അനൂപ് ചാക്കോ