മമ്മൂക്കയുടെ ജീവിത ലക്ഷ്യം തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് പെർഫോം ചെയ്യുക എന്നതാണ്: പൃഥ്വിരാജ്

Last Updated: വ്യാഴം, 31 ജനുവരി 2019 (18:16 IST)
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച് 2010 ൽ റിലീസ് ആയ ചിത്രമാണ് പോക്കിരിരാജ. ചേട്ടൻ - അനിയൻ കോംപിനേഷനിൽ ഇറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ, മമ്മൂക്കയുമൊത്തുള്ള അഭിനയ ഓർമകൾ പങ്കുവെയ്ക്കുകയാണ് താരം.

‘ഞാൻ ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ച ഒരു കാര്യം മമ്മൂക്കയുടെ ജീവിത ലക്ഷ്യം തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് പെർഫോം ചെയ്യുക എന്നുള്ളതാണ്‘.- എന്നാണ് പൃഥ്വിരാജ് പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

എന്തുകൊണ്ടാണ് കർണനിൽ നിന്നും ഒഴിവായതെന്നും താരം വ്യക്തമാക്കുന്നു. “കര്‍ണന്‍റെ സംവിധായകനും ഞാനും തമ്മില്‍ ചില ചേര്‍ച്ചയില്ലായ്മയുണ്ടായി. സമയത്തിന്‍റെയും മറ്റ് കാര്യങ്ങളുടെയും വിഷയത്തില്‍‍. അദ്ദേഹത്തിന് അത് പെട്ടെന്ന് ചെയ്യണമെന്നുണ്ടായിരുന്നു. എനിക്ക് അതിന് കഴിയില്ലായിരുന്നു. അദ്ദേഹം ഇപ്പോള്‍ മറ്റൊരു നടനെ വച്ച് അതിന്‍റെ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്”.അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

ലൂസിഫര്‍ മോശമായാല്‍ താന്‍ ഇനി സംവിധാനം ചെയ്യില്ലെന്നും പൃഥ്വി ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. “ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്. ലൂസിഫര്‍ നന്നായാല്‍ നല്ലത്. മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല” - പൃഥ്വി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :