യങും ഓൾഡും ആയിട്ട് നമുക്ക് ഒരെയൊരു മെഗാസ്റ്റാറേ ഉള്ളു, അത് മമ്മൂക്കയാണ്: പൃഥ്വിരാജ്

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (10:42 IST)
യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധായകക്കുപ്പായവും അണിഞ്ഞ് മലയാള സിനിമയുടെ അവിഭാജ്യഘടകങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഒരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

പൃഥ്വിരാജ്‌ പറഞ്ഞ വാക്കുകൾ ഇങ്ങനെ – “പലരും എന്നെ യങ്ങ് മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ട് . യങ്ങും ഓള്‍ഡും ആയിട്ട് നമ്മുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ, അത് മമ്മൂക്കയാണ്”. പൃഥ്വിയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പൃഥ്വിക്കൊപ്പം മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ലൂസിഫറിനു ശേഷം മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കുന്ന എമ്പുരാന്റെ തിരക്കിലേക്ക് താരം പതുക്കെ മാറും. ഇതിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം താരം ഒരുക്കുമോയെന്ന ആകാംഷയിലാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :