ജീവിതത്തിൽ അത്ര വലിയ ഒരു സോറി ആർക്കും അറിയിച്ചിട്ടില്ല: രജനികാന്തുമായുള്ള സൗഹൃദത്തെ കുറിച്ച് പൃഥ്വി

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (16:44 IST)
ലൂസിഫർ കണ്ട ശേഷം രജനീകാന്ത് തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം പൃഥ്വിരാജിന് നൽകിയിരുന്നു എന്ന വർത്ത നേരത്തെ താന്നെ പുറത്തുവന്നിരുന്നു. പൃഥ്വി തന്നെയയിരുന്നു ഇക്കാര്യം വ്യക്തമാകിയത്. ഇപ്പോഴിതാ അക്കാര്യാത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് താരം. ജീവിതത്തിൽ അത്ര വലിയ സോറി നോട്ട് മറ്റാർക്കും അയച്ചിട്ടില്ല എന്നാണ് ആ സിനിമ ചെയ്യാൻ കഴിയാത്തതിനെ കുറിച്ച് പൃഥ്വി പറയുന്നത്.

'രജനി സർ ശരിക്കും ഒരു ആണ്ടർ റേറ്റഡ് ആക്ടർ ആണ്. അദ്ദേഹം ഒരു ഗംഭീര അഭിനയതാവണ് എന്ന് ഞാൻ വിശ്വസികുന്നു. ദളപതി പോലുള്ള സിനിമകൾ കാണുമ്പോൾ നമുക്കത് മനസ്സിലാകും. എനിക്ക് അദ്ദേഹവുമായി പേഴ്സണൽ ബാന്ധവുമുണ്ട്. പണ്ട് കോഴിക്കോട് കാക്കി എന്ന സിനിമ അഭിനയിക്കുന്ന സമയത്താണ് അത്.

രാവിലെ എണീറ്റ് ജിമ്മിൽ പോകാൻ ഒരുങ്ങുമ്പോൾ ചെന്നൈ നമ്പരിൽനിന്നും ഒരു കോൾ വരുന്നു. തലേദിവസം രാത്രിയും അതേ നമ്പരിൽ നിന്നും കോളുകൾ വന്നിരുന്നു. പക്ഷേ ഫോൺ സൈലന്റായിരുന്നതിനാൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഫോൺ ഞാൻ അറ്റന്റ് ചെയ്തപ്പോൾ രജനി സാർക്ക് പേശണം എന്ന് ഒരാൾ പറഞ്ഞു. ആദ്യം ഞാനതത്ര കാര്യമായി എടുത്തില്ല. പത്ത് സെക്കൻഡ് കഴിഞ്ഞപ്പോൾ രജനി സർ ഫോണിൽ വന്നു.

മൊഴി എന്ന സിനിമ കണ്ട് ശേഷമാണ് തലേന്ന് അദ്ദേഹം ഫോൺ ചെയ്തത്. അദ്ദേഹത്തിന് ആ കോൾ ചെയ്തതുകൊണ്ട് ഒന്നും കിട്ടാനില്ല. അരമണിക്കൂറോളം അദ്ദേഹം എന്നോട് സംസാരിച്ചു, കണ്ണാ എന്നൊക്കെയാണ് എന്നെ വിളിച്ചത്. പിന്നീട് ലൂസിഫറിന് ശേഷവും അദ്ദേഹം വിളിച്ചു. അദ്ദേഹത്തിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം എനിക്ക് തന്നു. പക്ഷേ ആടുജീവിതം എന്ന സിനിമ കാരണം എനിക്കത് ചെയ്യാൻ സാധിച്ചില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണാവസരവും ഭാഗ്യവുമാണ് ഈ അവാസരം, പക്ഷേ മറ്റൊരു സിനിമക്കായി ഞാൻ സമയം മാറ്റിവച്ചിട്ടുള്ളതിനാൽ എനിക്കതിന് സധിക്കില്ല എന്ന് ഞാൻ പറഞ്ഞു. ജീവിതത്തിൽ അത്ര വലിയ സോറി നോട്ട് ഞാൻ ആർക്കും അയച്ചിട്ടില്ല. അദ്ദേഹത്തിന്റെ മകൾ ഐശ്വര്യക്കാണ് ഞാൻ അത് അയച്ചത്. എന്നെങ്കിലും അങ്ങനെ ഒരു അവസരം എനിക്ക് ലഭിക്കട്ടെ പൃഥ്വി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.