വമ്പന്‍മാരെ പോലും ഞെട്ടിച്ച് പ്രേമലു! മൂന്നാമത്തെ ഞായറാഴ്ച നേടിയത് കോടികള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (11:11 IST)
മലയാളത്തില്‍ കുഞ്ഞന്‍ സിനിമകളുടെ വലിയ വിജയം ഇതാദ്യമായല്ല. ഫെബ്രുവരി 9ന് റിലീസായ പ്രേമലു ആണ് ഒടുവില്‍ ആ ലിസ്റ്റില്‍ ഇടം നേടിയത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം മൂന്നാമത്തെ ഞായറാഴ്ചയും വന്‍ തുക നേടി. കേരളത്തിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞദിവസം കേരളത്തില്‍നിന്ന് മാത്രം രണ്ടരക്കോടിയില്‍ അധികം രൂപ പ്രേമലു മൂന്നാമത്തെ ആഴ്ചയും നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാമത്തെ ആഴ്ചയിലും ലോകമെമ്പാടുമായി 700ലധികം തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നു. ഇതൊരു ചെറിയ കാര്യമേ അല്ല. മമ്മൂട്ടിയുടെ ഭ്രമയുഗം തിയറ്ററുകളില്‍ എത്തിയിട്ടും പ്രേമലു കാണാന്‍ തിരക്ക് കുറഞ്ഞില്ല.മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളില്‍ തങ്ങളുടെ പ്രേക്ഷകരെ സ്വന്തമാക്കി മുന്നേറുകയാണ്. 100 കോടി കടക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


സംവിധാനം ഗിരീഷ് എഡിയാണ്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും നസ്‌ലെനും മമിത്യ്ക്കുമൊപ്പം പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :