പ്രണവ് മോഹൻലാൽ വരുന്നു... ജാക്കി ചാൻ സ്റ്റൈലിൽ!

ജീത്തു ജോസഫ് പ്രണവിനൊപ്പം; അണിയറയിൽ ഒരുങ്ങുന്നത് ഒരു അഡാർ ഐറ്റം!

aparna shaji| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (11:50 IST)
നായകനാകുന്ന എന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പ്രണവ് നായകനായി എത്തുന്ന കന്നിചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നത് ഒരു ത്രില്ലർ മൂവിയാണെന്ന് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ധ്യമങ്ങളില്‍ നിന്നും അകലം പാലിച്ച് നടക്കുന്ന പ്രണവിന്റെ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് മോഹന്‍ലാല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പ്രേക്ഷകരുടെ ആവേശവും കാത്തിരിപ്പും വെറുതെയാകില്ല, അരങ്ങേറ്റം നിരാശപ്പെടുത്തുന്ന രീതിയിൽ ആയിരിക്കരുതെന്ന നിർബന്ധത്തിൽ പ്രണവ് അതിനായുള്ള കടുത്ത പ്രയത്നത്തിലാണ്. സിനിമയ്ക്കായി പാർക്കൗർ പരിശീലനത്തിലാണ് പ്രണവ് ഇപ്പോൾ. ഓടിയും ചാടിയും വലിയ കെട്ടിടങ്ങളിൽ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങൾ മറികടക്കുന്ന രീതിയിൽ ആണ് പരിശീലനം. ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ് 13, കാസിനോ റോയല്‍, ബോണ്‍ അള്‍ട്ടിമേറ്റം, പ്രിന്‍സ് ഓഫ് പേര്‍ഷ്യ തുടങ്ങിയവയില്‍ ഇത്തരം രംഗങ്ങളുണ്ടെന്ന് മോഹൻലാൽ പറയുന്നു.

ജിംനാസ്റ്റിക്‌സ്, സ്‌കൈ ഡൈവിംഗ്, റോക്ക് ക്ലൈമ്പിംഗ് തുടങ്ങിയവയില്‍ നല്ല പ്രാവീണ്യമുളളതിനാല്‍ പ്രണവിന് പാര്‍ക്കൗര്‍ എളുപ്പമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഓടിയും ചാടിയും ഉള്ള ആക്ഷൻ സീനികൾ എന്ന് പറയുമ്പോൾ സിനിമ പ്രേമികളുടെ മനസ്സിൽ ആദ്യം എത്തുക സൂപ്പർ ഹീറോ ജാക്കി ചാനെ തന്നെയാണ്. മലയാളത്തിലെ ആകാൻ പ്രണവിന് കഴിയുമോ എന്ന് കണ്ടറിയാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :