കുട്ടി പ്രണവിന്റെ കൂട്ടുകാരി, നടനൊപ്പമുള്ള സിനിമ നടിയെ മനസ്സിലായോ ?
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (08:58 IST)
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഹൃദയം പോലെ രണ്ടാളുടെയും ബാല്യകാല ചിത്രങ്ങളും ആരാധകര്‍ക്ക് ഇഷ്ടമാണ്.
ഹൃദയം റിലീസിന് ശേഷം ടോവിനോ തോമസിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടു. തല്ലുമാല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. പ്രണവ് മോഹന്‍ലാല്‍ ആകട്ടെ യാത്രകള്‍ സന്തോഷം കണ്ടെത്തുകയാണ്.
പ്രണവ് മോഹന്‍ലാലിനൊപ്പം ആദ്യമായി കാളിദാസ് ജയറാം ഒന്നിക്കുന്നു.അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയില്‍ നായികയായി നസ്രിയയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു.