കരിയറിലെ ഉയര്‍ന്ന പ്രതിഫലം, പ്രഭാസ് വാങ്ങുന്നത് 100 കോടിക്ക് മുകളില്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 ജൂണ്‍ 2022 (15:12 IST)
പ്രഭാസിന്റെ താരമൂല്യം ബാഹുബലി റിലീസായതോടെ ഉയര്‍ന്നിരുന്നു. നടന്റെ ഒടുവില്‍ റിലീസായ രാധേശ്യാം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെങ്കിലും ആദിപുരുഷ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.


ഓം റൗട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനായി പ്രഭാസ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഏകദേശം 120 കോടി രൂപയാണ് വാങ്ങുന്നത്.പ്രഭാസിന്റെ കരിയറിലെ തന്നെ ഉയര്‍ന്ന തുകയാണ് ഇത്.നേരത്തെ 90-100 കോടി രൂപയായിരുന്നു സിനിമയില്‍ അഭിനയിക്കാനായി നടന്‍ വാങ്ങിയിരുന്നത്.


500 കോടി രൂപ ബഡ്ജറ്റിലാണ് ആദിപുരുഷ് നിര്‍മ്മിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :