Ponniyin Selvan 2: 'പൊന്നിയിന്‍ സെല്വന് 2' എച്ച്ഡി പതിപ്പ് ഓണ്‍ലൈനില്‍
കെ ആര് അനൂപ്|
Last Modified വെള്ളി, 28 ഏപ്രില്‍ 2023 (15:28 IST)
'പൊന്നിയിന്‍ സെല്വന് 2' ഇന്ന് ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തി.രാവിലെ 9 മണിക്ക് ആദ്യ ഷോ തമിഴ്നാട്ടില്‍ നടന്നു. ഏഴോളം സൈറ്റുകളില്‍ 'പൊന്നിയിന്‍ സെല്വന് 2' എച്ച്ഡി ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആകുന്നുണ്ട്.
വ്യാജ കോപ്പി സ്ട്രീം ചെയ്യുന്ന അനധികൃത സൈറ്റുകള്‍ക്കെതിരെ സിനിമ നിര്‍മ്മാതാക്കള്‍ ഇതുവരെ ഒരു ഔദ്യോഗിക നടപടിയും എടുത്തിട്ടില്ല.
റിലീസ് ദിവസം തന്നെ ചിത്രം 30 കോടി ഗ്രോസ് നേടുമെന്നാണ് ട്രേഡ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.ചിത്രം യുഎസില്‍ പ്രീമിയര്‍ ചെയ്തതിന് ശേഷം 500K ഡോളര്‍ നേടിയതായി സിനിമാ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ആദ്യ ദിവസം തന്നെ ചിത്രം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം പൊന്നിയിന്‍ സെല്വന് 1 റിലീസ് ചെയ്തപ്പോള്‍ ചിത്രം രണ്ട് ദിവസം കൊണ്ട് 80 കോടി നേടിയിരുന്നു.