അഞ്ചു ദിവസം കൊണ്ട് 245 കോടി,'പൊന്നിയിന്‍ സെല്‍വന്‍2' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മെയ് 2023 (14:56 IST)
'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ അഞ്ചാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 'പൊന്നിയിന്‍ സെല്‍വന്‍2' ബോക്സ് ഓഫീസ് കളക്ഷന്‍ ഏകദേശം 245 കോടി രൂപയായി.

4 ദിവസം കൊണ്ട് 200 കോടി രൂപയില്‍ എത്തിയ 'PS 2' പ്രവര്‍ത്തി ദിനമായിട്ടും അഞ്ചാം ദിവസം 43 കോടി രൂപ നേടി.

തമിഴ്‌നാട്ടില്‍ നിന്ന് 5 ദിവസം കൊണ്ട് 75 കോടിയിലധികം നേടി. ചിത്രത്തിന്റെ ഇന്ത്യയിലെ ബോക്സ് ഓഫീസ് കളക്ഷന്‍ 120 കോടി കടന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :