പൊന്നിയന്‍ സെല്‍വന്‍ ടീസര്‍, ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂണ്‍ 2022 (17:12 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍'സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്യും.പുതിയ അപ്ഡേറ്റ്.ടീസര്‍ ജൂലൈ 7 ന് ബൃഹദീശ്വര ക്ഷേത്രത്തില്‍ വെച്ച് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീസര്‍ ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഏ.ആര്‍.റഹ്‌മാനാണ് സംഗീതം.


മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :