കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 മാര്‍ച്ച് 2024 (11:10 IST)
ഗായത്രി സുരേഷ് ശ്വേതാ മേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങള്‍ ആകുന്ന പുതിയ ചിത്രമാണ് ബദല്‍ (ദി മാനിഫെസ്റ്റോ).അജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ തിയറ്ററുകളിലേക്ക്.
ഏപ്രില്‍ അഞ്ചിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ജോയ് മാത്യു, സലിം കുമാര്‍, സംവിധായകന്‍ പ്രിയനന്ദനന്‍, സന്തോഷ് കീഴാറ്റൂര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അനീഷ് ജി മേനോന്‍, അനൂപ് അരവിന്ദ്, ഐ എം വിജയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പുതുമുഖം നീതു തോമസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദ് നിര്‍വ്വഹിക്കുന്നു.